അന്തർസംസ്ഥാന തൊഴിലാളികൾക്ക് കോവിഡ്; അന്നൂർ റോഡ് അടച്ചു

പയ്യന്നൂർ: നഗരസഭ പരിധിയിൽ നിർമാണ പ്രവൃത്തിക്കെത്തിയ രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. പയ്യന്നൂർ ടൗൺ -അന്നൂർ റോഡ്​ നിർമാണത്തിനെത്തിയ തൊഴിലാളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പയ്യന്നൂർ -അന്നൂർ റോഡ് താൽക്കാലികമായി അടച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കായി കഴിഞ്ഞ ദിവസം പ്രത്യേക പരിശോധന നടത്തിയിരുന്നു. ഇതിലാണ് ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരും താമസസ്ഥലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞുവരുകയായിരുന്നു. നേരത്തേ സമ്പർക്കം വഴി രോഗബാധയുണ്ടായവരുമായി അടുത്തിടപഴകിയ ഹൈ റിസ്ക് വിഭാഗത്തിലുൾപ്പെട്ടവരുടെ പരിശോധന ഫലങ്ങൾ നെഗറ്റിവാണ്. നഗരപരിധിയിലെ പട്ടാള ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.