പാലത്തായി പീഡനം: ഭരണാധിപന്മാരുടെ മനോനിലയാണ് പരിശോധിക്കേണ്ടത് -എം.പി

പാനൂർ: പീഡനക്കേസിൽ ഇരയായ പിഞ്ചുപൈതലി​ൻെറ വ്യക്തമായ മൊഴിയും തെളിവും ഉണ്ടായിട്ടും കുട്ടിയുടെ മാനോനില പരിശോധിക്കണമെന്ന്​ അഭിപ്രായപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥർ, മനുഷ്യത്വം മരവിച്ച ഭരണാധിപന്മാരുടെ മനോനിലയാണ് പരിശോധിക്കേണ്ടതെന്ന് കെ. മുരളീധരൻ എം.പി. പാലത്തായി പീഡനക്കേസ് അട്ടിമറിക്കുന്ന ക്രൈംബ്രാഞ്ച് -സർക്കാർ നിലപാടിനെതിരെ മുസ്​ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പാനൂർ പൊലീസ് സ്​റ്റേഷൻ പരിസരത്ത് നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ഉണ്ടാക്കിയ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് പാലത്തായി കേസിലും ഉണ്ടാക്കിയതി​ൻെറ ഉദാഹരണമാണ് പ്രതിക്ക് അനുകൂലമായി ഗവ. പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ലീഗ് പ്രസിഡൻറ്​ പൊട്ടങ്കണ്ടി അബ്​ദുല്ല അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സി.കെ. സുബൈർ, വി. സുരേന്ദ്രൻ മാസ്​റ്റർ, കെ.പി. സാജു, വി. നാസർ മാസ്​റ്റർ, മഹമൂദ് കടവത്തൂർ, പി.കെ. ഷാഹുൽ ഹമീദ്, സഹജൻ, കെ.പി. ഹാഷിം, ഇ.എ. നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.