കോൺഗ്രസ്​ ഒാഫിസുകൾക്കുനേരെ വ്യാപക ആക്രമണം

കണ്ണൂർ: ജില്ലയിൽ കോൺഗ്രസ്​ ഒാഫിസുകൾക്കുനേരെ വ്യാപക അക്രമം. ഹനുമാരമ്പലത്തിനു സമീപമുള്ള ഓഫിസും സ്​തൂപവും കഴിഞ്ഞ ദിവസം ഒരുസംഘം അടിച്ചു തകർത്തു. ആക്രമണത്തിന്​ പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന്​ കോൺഗ്രസ്​ നേതാക്കൾ ആരോപിച്ചു. തലശ്ശേരി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. മാടപ്പീടിക ഗുംട്ടിയിലെ ഓഫിസ് അക്രമികൾ ബോംബെറിഞ്ഞ് തകർത്തു. വാതിലും ജനലും കമ്പ്യൂട്ടറും ബോംബേറിൽ തകർന്നു. പടങ്ങൾ -sthoopam -കണ്ണൂർ തെക്കീ ബസാറിലെ രാജീവ് ഗാന്ധി സ്​തൂപം തകർത്ത നിലയിൽ cong off -ചെറുതാഴത്തെ കോൺഗ്രസ് ഓഫിസ്​ തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.