കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു

ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് പ്രിയദർശിനി മന്ദിരം തിങ്കളാഴ്ച രാത്രി ആക്രമിച്ചു. ജനലും വാതിലും തകർത്തു. അകത്തുകയറിയ അക്രമിസംഘം ഫർണിച്ചറും തകർത്തു. ഇരുമ്പ് പൈപ്പിൽ സ്ഥാപിച്ച കൊടിമരവും പിഴുതെറിഞ്ഞു. സി.പി.എം സംഘമാണ് ആക്രമണം നടത്തിയതെന്ന് തകർക്കപ്പെട്ട മന്ദിരം സന്ദർശിച്ച കെ.പി.സി.സി അംഗം വി. രാധാകൃഷ്ണൻ ആരോപിച്ചു. കോടിയേരി ബ്ലോക്ക് പ്രസിഡൻറ് വി.സി. പ്രസാദ്, കോടിയേരി മണ്ഡലം പ്രസിഡൻറ്​ പ്രസീൽ ബാബു, ന്യൂമാഹി മണ്ഡലം പ്രസിഡൻറ് സി.ആർ. റസാഖ്, സെക്രട്ടറി മയലക്കര രാജീവൻ, ഷാനു തലശ്ശേരി എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.