ഒരുവീട്ടിലെ അഞ്ചുപേർ ഉൾപ്പെടെ ഏഴുപേർ​ക്ക്​ കോവിഡ്

മാഹി: കഴിഞ്ഞദിവസം ന്യൂ മാഹി പരിമഠത്തുനിന്ന് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റിവായ ഇലക്ട്രീഷ്യ​ൻെറ കുടുംബത്തിലെ അഞ്ചുപേർക്ക് ശനിയാഴ്ച അഴിയൂരിൽ കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തി​ൻെറ 35 വയസ്സുള്ള ഭാര്യ, ഭാര്യയുടെ മാതാവ്, പിതാവ്, എട്ടു വയസ്സുള്ള മകൾ, 26 വയസ്സുള്ള ഭാര്യ സഹോദരി എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ, വടകര പുതിയാപ്പയിലെ സപ്ലൈകോ ഡിപ്പോയിലെ 42 കാരനായ ജിവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. അവിടെ ജോലിചെയ്തിരുന്ന വില്യാപള്ളിക്കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള വ്യക്തിയാണ് ഇദ്ദേഹം. ശനിയാഴ്ച പോസിറ്റിവായ ഏഴ് രോഗികളിൽ ആറുപേരും 18ാം വാർഡ് അഞ്ചാംപീടികയിൽ താമസക്കാരാണ്. വാർഡ് പൂർണമായും അടച്ചിട്ടുണ്ട്. കൂടാതെ, മാഹി ഹോൾസെയിൽ സ്​റ്റോറിലെ പോസിറ്റിവ് കേസിലെ പ്രാഥമിക പട്ടികയിലെ 16ാം വാർഡിലെ 36 കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അഴിയൂർ ഹൈസ്കൂളിൽ 100 പേരുടെ ആർ.ടി പി.സി.ആർ ടെസ്​റ്റ്​ നടത്തിയിരുന്നു. ഇതിലാണ് കോവിഡ് പോസിറ്റിവ് കണ്ടെത്തിയത്. മുഴുവൻ പേരുടെയും റിസൽട്ട് ലഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.