കോവിഡ്​ സമ്പർക്കം; വേങ്ങാട് -കിണവക്കൽ -കൂത്തുപറമ്പ് റോഡ് അടച്ചു

അഞ്ചരക്കണ്ടി: സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ വേങ്ങാട് -കിണവക്കൽ -കൂത്തുപറമ്പ് ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടു. മാങ്ങാട്ടിടം പഞ്ചായത്ത് പരിധിയിലെ 13, 14 വാർഡിലെ രണ്ടു പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ ഒരാളുടെ സമ്പർക്ക ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരിലൊരാൾ ചായ കച്ചവടക്കാരനാണ്. കപ്പാറ-വേങ്ങാട് റോഡിനുപുറമെ കപ്പാറ കുളം സ്‌റ്റോപ്പിൽനിന്നും പുറക്കളത്തേക്ക് പോകുന്ന റോഡും മറ്റ് അനുബന്ധ റോഡുകളും പൂർണമായി അടച്ചു. കപ്പാറയിൽ റോഡ് ഭാഗികമായി അടച്ച് ചെക്ക് പോസ്​റ്റിന് സമാനമായ രീതിയിൽ സംവിധാനം ഒരുക്കി. ഇവിടെ വളൻറിയർമാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. ആശുപത്രി കേസ് ഉൾപ്പെടെയുള്ള അവശ്യ സർവിസുകൾ മാത്രമായിരിക്കും ഇതുവഴി അനുവദിക്കുക. അതേസമയം കിണറ്റൻറവിട പൂർണമായും അടച്ചിട്ടു. റോഡ് പൂർണമായി അടച്ചതിൽ നാട്ടുകാരിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പടം: AJK_Road Block

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.