കോവിഡ്​ സംശയം; ചികിത്സ നിഷേധിച്ചാൽ പരാതിപ്പെടാം

പൊതുജനങ്ങള്‍ക്ക് 0497 2700194, 2713437 എന്നീ നമ്പറുകളില്‍ പരാതി അറിയിക്കാം കണ്ണൂർ: ശ്വാസകോശ സംബന്ധമായതോ മറ്റുള്ളതോ ആയ ലക്ഷണങ്ങളുമായി ചികിത്സതേടുന്ന രോഗികളെ കോവിഡ് സംശയത്തി​ൻെറ പേരില്‍ കൃത്യമായ വൈദ്യപരിശോധന നടത്താതെ ചില സ്വകാര്യ ആശുപത്രികൾ തിരിച്ചയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതികള്‍ ലഭിച്ചാല്‍ ഇത്തരം ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും​ കലക്​ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഏതെങ്കിലും ആശുപത്രികളില്‍നിന്ന് ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ പൊതുജനങ്ങള്‍ക്ക് 0497 2700194, 2713437 എന്നീ നമ്പറുകളില്‍ അറിയിക്കാം. ഉടൻ നടപടിയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.