ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ തുളച്ച കിണറിൽ ജില്ല പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ 'ഓണത്തിന് ഒരു കൊട്ട പൂവ്' കൃഷിയുടെ ജില്ലതല വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, വികസന ചെയർമാൻ വി.കെ. സുരേഷ് ബാബു, മെംബർമാരായ അൻസാരി തില്ലങ്കേരി, അജിത് മാട്ടൂൽ, കെ. മഹിജ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മോഹനൻ, കൃഷി ജില്ല ഡയറക്ടർ വി. ലത, അസി. ഡയറക്ടർ കെ. ബിജു, പഞ്ചായത്ത് വികസന ചെയർമാൻ കെ.വി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫൽ സ്വാഗതവും കൃഷി ഓഫിസർ ഡോ. ജസ്ന മരിയ നന്ദിയും പറഞ്ഞു. ചിത്രം: IKR_poo krishi കൂടാളി നായാട്ടുപാറ തുളച്ച കിണറിൽ ജില്ലതല മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.