Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഷ്​പകൃഷി

പുഷ്​പകൃഷി വിളവെടുപ്പ്

text_fields
bookmark_border
ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ തുളച്ച കിണറിൽ ജില്ല പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ 'ഓണത്തിന് ഒരു കൊട്ട പൂവ്' കൃഷിയുടെ ജില്ലതല വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, വികസന ചെയർമാൻ വി.കെ. സുരേഷ് ബാബു, മെംബർമാരായ അൻസാരി തില്ലങ്കേരി, അജിത് മാട്ടൂൽ, കെ. മഹിജ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.വി. മോഹനൻ, കൃഷി ജില്ല ഡയറക്ടർ വി. ലത, അസി. ഡയറക്ടർ കെ. ബിജു, പഞ്ചായത്ത് വികസന ചെയർമാൻ കെ.വി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. നൗഫൽ സ്വാഗതവും കൃഷി ഓഫിസർ ഡോ. ജസ്‌ന മരിയ നന്ദിയും പറഞ്ഞു. ചിത്രം: IKR_poo krishi കൂടാളി നായാട്ടുപാറ തുളച്ച കിണറിൽ ജില്ലതല മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story