ഓണ്‍ലൈന്‍ പൂക്കളമത്സരം

തലശ്ശേരി: തലശ്ശേരി ജനമൈത്രി പൊലീസി‍ൻെറ നേതൃത്വത്തില്‍ ഉത്രാട ദിനത്തില്‍ സംഘടിപ്പിക്കും. തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലുള്ളവർ തലശ്ശേരി ജനമൈത്രി പൊലീസി‍ൻെറ ഫേസ്​ബുക്ക് പേജ് ലൈക്ക് ചെയ്ത് ടൈംലൈനില്‍ ആഗസ്​റ്റ്​ 30ന് രാവിലെ 10നും വൈകീട്ട് ആറിനുമിടയിൽ പോസ്​റ്റ്​ ചെയ്യുന്ന ലിങ്കിന് ചുവടെ കമൻറായി വീട്ടില്‍ ഒരുക്കിയ പൂക്കളത്തി‍ൻെറ മുന്നില്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്യണം. സെപ്റ്റംബര്‍ അഞ്ചുവരെ കൂടുതല്‍ ലൈക്ക് ലഭിക്കുന്ന ഫോട്ടോയില്‍നിന്ന്​ തെരഞ്ഞെടുക്കുന്ന മൂന്നു വിജയികള്‍ക്ക് വീട്ടുപകരണങ്ങള്‍ സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.facebook.com/janamithry police thalassery .​ പരാതി പരിഹാര അദാലത്​ ഓൺലൈനിൽ തലശ്ശേരി: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കലക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്കുതല പരാതി പരിഹാര അദാലത്തിൽ ഓൺലൈനിൽ ഹരജികൾ സമർപ്പിക്കാം. അക്ഷയകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് പരാതികൾ നൽകേണ്ടത്. ഇ-ഡിസ്ട്രിക്റ്റ്​ പബ്ലിക് ഗ്രീവൻസ് മുഖേനയോ thalasserytalukppa@gmail.com വഴിയോ സമർപ്പിക്കാം. അഞ്ചുവരെ പരാതി സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.