റോഡിൽ രക്തം വാർന്നുകിടന്ന യുവാവിന്​ എ.എം.വി.െഎ രക്ഷകനായി

ഇരിട്ടി: ഉളിക്കൽ-ഇരിട്ടി റൂട്ടിൽ പുതുശ്ശേരിയിൽ ഇരുചക്രവാഹനം റോഡിൽ തെന്നിവീണ്​ തലക്ക്​ ഗുരുതരമായി പരിക്കേറ്റ് രക്തംവാർന്ന കീഴൂർ സ്വദേശി ജെയിംസിനെ ഇരിട്ടിയിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്​ടർ വി.പി. ശ്രീജേഷ്, ഡ്രൈവർ എം.കെ. ശ്രീജിത്ത്​ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ടാണ്​ സംഭവം. ഔദ്യോഗിക ആവശ്യത്തിന് ഉളിക്കലിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് രക്തം വാർന്നുകിടക്കുന്ന ജെയിംസിനെ കണ്ടത്. ഈ സമയം ഇതുവഴിയുള്ള യാത്രക്കാർ ചുറ്റും കൂടിനിന്നെങ്കിലും കോവിഡ്​ പശ്ചാത്തലത്തിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല. തുടർന്ന്​ ഇരുവരും ഒൗദ്യോഗിക വാഹനത്തിൽ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു​. വിദഗ്​ധ ചികിത്സക്കായി പിന്നീട്​ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ പറഞ്ഞു. പരിക്കേറ്റ ആളുടെ കോവിഡ് പരിശോധനഫലം വരുന്നതുവരെ ഇരുവരും നിരീക്ഷണത്തിൽ പോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.