കൂത്തുപറമ്പ് താലൂക്ക് ആശുപത്രി: സൂപ്പർ സ്​പെഷാലിറ്റി ബ്ലോക്ക്​ നിർമാണം പുരോഗമിക്കുന്നു

70 കോടിയോളം രൂപ ചെലവിൽ 11 നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത് കൂത്തുപറമ്പ്: ട്രോമാകെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കി​ൻെറ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. 11 നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. കിഫ്ബി, നബാർഡ് എന്നിവയിൽനിന്നുള്ള 70 കോടിയോളം രൂപ ചെലവിലാണ് നിർമാണം. ട്രോമാകെയറിന് പുറമെ ഒാപറേഷൻ തിയറ്റർ, ആധുനിക ലാബുകൾ എന്നിവയടക്കമുള്ള സംവിധാനവും പുതിയ കെട്ടിടത്തിൽ സ്ഥാപിക്കും. നേരത്തേ പോസ്​റ്റ്​മോർട്ടം റൂം, ഫിസിയോതെറപ്പി സൻെറർ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പൈലിങ്​ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. നേരത്തേ അത്യാഹിത വിഭാഗമായി പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം നിലനിർത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്​. പഴയ കെട്ടിടത്തിന് മുകളിൽ ഒരു നിലകൂടി പണിയും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന താലൂക്ക് ആശുപത്രികളിലൊന്നായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.