ഇരിട്ടിയിൽ നിയന്ത്രണങ്ങളോടെ കടകൾ തുറക്കാം

ഇരിട്ടി: നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക്​ വൈകീട്ട്​ ആറുവരെ തുറക്കാം. ഈ ഞായറാഴ്ച ഇരിട്ടി നഗരസഭ പരിധിയിൽ ലോക്​ഡൗൺ വേണ്ടെന്നും നഗരസഭ സുരക്ഷാസമിതി യോഗം തീരുമാനിച്ചു. ഹോട്ടലുകൾക്ക്​ ആറുവരെ തുറന്നുപ്രവർത്തിക്കാം. ഏഴ്​ മണിവരെ പാർസൽ സർവിസ് നടത്താം. കണ്ടെയ്ൻമൻെറ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ ഹോം ഡെലിവറിക്കു മാത്രമായി രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ തുറക്കാം. കണ്ടെയ്ൻമൻെറ് സോണുകളിൽ സഹകരണ ബാങ്കുകൾക്കും മറ്റു ബാങ്കുകൾക്കും രാവിലെ 10 മുതൽ ഉച്ച ഒരുമണി വരെ പരിമിതമായ ജിവനക്കാരെ വെച്ച് പ്രവർത്തിക്കാം. ടൗണിലെ വാഹനത്തിരക്ക് ഒഴിവാക്കാൻ നഗരസഭ ഒരുക്കിയ ഓപൺ ഓഡിറ്റോറിയം ഉപയോഗപ്പെടുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.