റാങ്ക്​ ജേതാവിനെ അനുമോദിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാല എം.എസ്​സി മാത്തമാറ്റിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ടി.പി. ആയിഷ റഫ്നയെ മുസ്​ലിം സർവിസ് സൊസൈറ്റി കണ്ണൂർ യൂനിറ്റ് ഉപഹാരം നൽകി ആദരിച്ചു. യൂനിറ്റ് പ്രസിഡൻറ് വി. മുനീർ ഉപഹാര വിതരണം നടത്തി. ഇ. ഇസ്മായിൽ മാസ്​റ്റർ, അസീർ കല്ലിങ്കിൽ, എം.എം. അബ്​ദുൽ മുത്വലിബ്, എം.എം. മുസമ്മിൽ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥിനിയുടെ ഭാവിപഠനത്തിന് സംഘടന എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. photo: kannur mss എം.എസ്​സി മാത്തമാറ്റിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ടി.പി. ആയിഷ റഫ്നയെ മുസ്​ലിം സർവിസ് സൊസൈറ്റി കണ്ണൂർ യൂനിറ്റ് ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.