പാലം തകർന്നത് അന്വേഷിക്കണം

തലശ്ശേരി: തലശ്ശേരി- മാഹി ബൈപാസ് റോഡിലെ പാലം തകർന്നുവീണത് അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. നിർമാണത്തിൽ കെടുകാര്യസ്ഥതയും അഴിമതിയും ഉണ്ടാ യിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട കോൺട്രാക്​ടർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി സ്വീകരിക്കണം. പാലം തകർന്ന പശ്ചാത്തലത്തിൽ ബൈപാസിലെ നിർമാണം നടക്കുന്ന മുഴുവൻ പാലങ്ങളും പരിശോധിക്കണമെന്നും വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പി.എം. അബ്​ദുൽ നാസിർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.