വെൽഫെയർ പാർട്ടി നിൽപ്പ് സമരം

ഇരിക്കൂർ: ഗവ. ആശുപത്രി ഉടൻ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ബഹുമുഖ സമര പരിപാടികൾക്ക് രൂപം നൽകി. വ്യാഴാഴ്​ച രാവിലെ 10 മണിക്ക് ആശുപത്രിക്ക് മുന്നിൽ നടക്കുന്ന നിൽപു സമരം ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളിൽ ജനകീയ ഒപ്പുശേഖരണം, ഭവന സമരം, മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും മെയിലയക്കൽ തുടങ്ങിയ സമര പരിപാടികൾ നടക്കും. വാർത്തകസമ്മേളനത്തിൽ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ്​ എൻ. റഷീദ്, സെക്രട്ടറി എം.പി. നസീർ, ട്രഷറർ കീത്തടത്ത് മുസ്തഫ, സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.