സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്​ പരിക്കേറ്റു

ചെറുപുഴ: മലയോര ഹൈവേയില്‍ പാക്കഞ്ഞിക്കാട് ഭാഗത്ത് സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ആലക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന സ്‌കൂട്ടറും എതിരെ വരുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ നര്‍ക്കിലക്കാട് സ്വദേശി ജോര്‍ജിക്ക്​ (23) പരിക്കേറ്റു. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ച വൈകീട്ട് നാലോടെയായിരുന്നു അപകടം. പടം: chp accident ചെറുപുഴ പാക്കഞ്ഞിക്കാട് സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.