തലശ്ശേരി തീരമേഖലയിൽ സമ്പർക്കഭീതി

തലശ്ശേരി: തീരമേഖല കോവിഡ് സമ്പർക്ക ഭീതിയിൽ. തിങ്കളാഴ്ച ഗോപാലപേട്ട തീരദേശ മേഖലയിലെ അഞ്ചു പേർക്കും നിട്ടൂർ ഗുംട്ടിയിലെ നാലു പേർക്കും അടക്കം 12 കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഗോപാലപേട്ടയിലാണ് കൂടുതൽ ആശങ്ക നിലനിൽക്കുന്നത്. മത്സ്യബന്ധന തൊഴിലാളിയിലൂടെയാണ് ഇവിടെ സമ്പർക്കം വ്യാപിച്ചത്. പിറന്നാൾ ആഘോഷത്തിലും കല്യാണനിശ്ചയ ചടങ്ങിലും പങ്കെടുത്തവരിലാണ് രോഗം ബാധിച്ചതെന്നാണ് വിവരം. സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരെ ആരോഗ്യവകുപ്പ്​ പരിശോധിക്കും. ഞായറാഴ്ചയും ഇവിടെയുള്ള ആറു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധിത പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ് സോണിലാകുന്നതിനാൽ വ്യാപാര മേഖലയും പ്രതിസന്ധിയിലാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.