പാമ്പുപിടിത്തക്കാർക്ക് പരിശീലനം

കൂത്തുപറമ്പ്: പാമ്പ് പിടിത്തക്കാർക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതി‍ൻെറ ഭാഗമായി ഫോറസ്​റ്റ്​ ഉദ്യോഗസ്ഥർക്കും വളൻറിയർമാർക്കുമുള്ള ജില്ലതല പരിശീലനം കണ്ണവത്ത് നടന്നു. അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. കേരള ഫോറസ്​റ്റ്​ വൈൽഡ് ലൈഫുമായി സഹകരിച്ച് മഹീന്ദ്ര ഫൈൻഡ് ലൈഫ് ഫൗണ്ടേഷൻ ആണ് പരിശീലകർ. കണ്ണവം ഫോറസ്​റ്റ്​ ഓഫിസ് പരിസരത്ത് നടന്ന പരിശീലനത്തിൽ മുപ്പതോളം പേരാണ് പരിശീലനം നേടിയത്. തളിപ്പറമ്പ്, കൊട്ടിയൂർ, കണ്ണവം റെയ്ഞ്ചിലെ ഉദ്യോഗസ്ഥരും വളൻറിയർമാർക്കുമായിരുന്നു പരിശീലനം. ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഇനിമുതൽ പാമ്പു പിടിക്കാൻ സാധിക്കുകയുള്ളൂവെന്ന് മുഖ്യപരിശീലകൻ മവീഷ് കുമാർ പറഞ്ഞു. സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർമാരായ കെ.രമേശൻ, പി.പ്രകാശൻ, സുനിൽകുമാർ ഉൾപ്പെടെയുള്ളവർ പരിശീലനം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.