പൂർവവിദ്യാർഥികൾ കൈകോർത്തു; കുട്ടികൾക്ക്​ മൊബൈൽ ഫോണായി

പയ്യന്നൂർ: ഓൺലൈൻ പഠനത്തിന്​ സൗകര്യമൊരുക്കി, വർഷങ്ങൾക്കു മുമ്പ് പത്താം ക്ലാസിൽ പഠിപ്പിച്ച വിദ്യാർഥികൾ. കവ്വായി ഖാഇദേമില്ലത്ത് സ്​മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ 1998-99 കാലയളവിൽ പത്താം ക്ലാസിലെ ഹിന്ദി അധ്യാപകൻ ആയിരുന്ന സുരേഷ് അന്നൂരി‍ൻെറ അഭ്യർഥന പ്രകാരമാണ്​ പൂർവവിദ്യാർഥികൾ സഹായവുമായി രംഗത്തെത്തിയത്. ഇപ്പോൾ കണ്ടങ്കാളി ഷേണായി സ്​മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിന്ദി അധ്യാപകനായ സുരേഷ് അന്നൂർ ത​ൻെറ അധ്യാപനജീവിതത്തിന് തുടക്കം കുറിച്ചത്​ കവ്വായിയിലെ ഈ വിദ്യാലയത്തിലായിരുന്നു. കണ്ടങ്കാളി ഹയർ സെക്കൻഡറി സ്​കൂൾ പ്രധാനാധ്യാപകൻ സി.കെ. അംഗജൻ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. പയ്യന്നൂർ ഗാനമേള ആർടിസ്​റ്റ്​സ് വെൽഫെയർ അസോസിയേഷൻ, പയ്യന്നൂർ ടെക്‌നോക്യുർ എന്നിവയും സുരേഷ് അന്നൂരി‍ൻെറ ശ്രമങ്ങൾക്ക് പിന്തുണയുമായി കൂടെനിന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.