വൈദ്യുതി തടസ്സം: വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഇലക്​ട്രിക്കൽ സെക്​ഷനിൽ രാവിലെ മുതൽ വൈദ്യുതി തടസ്സം നേരിട്ടപ്പോൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങി. രാവിലെ മുതൽ വിവിധ ക്ലാസിലെ കുട്ടികളുടെ പഠനം ആരംഭിച്ചപ്പോൾ മിക്ക വീടുകളിലും വിദ്യാർഥികൾ നിരാശരായി. അതുപോലെ ക​െണ്ടയ്​ൻമൻെറ്​ സോണിലെ നിരവധി വീടുകളിൽ ഓൺലൈനായി ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലായി. വൈദ്യുതി അറ്റകുറ്റപ്രവൃത്തികൾ അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ നടത്തിയാൽ പ്രവൃത്തി ദിനങ്ങളിലെ വൈദ്യുതി തടസ്സം ഒഴിവാക്കാനാകുമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.