ഇരിട്ടി റേഞ്ച് മുഅല്ലിം ഡേ ദിനാചരണം

ഇരിട്ടി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ഇരിട്ടി റേഞ്ച് കമ്മിറ്റി മുഅല്ലിം ഡേ ആചരിച്ചു. ടൗൺ ജുമാമസ്ജിദ് ഖത്തീബ് ഉസ്താദ് റിയാസ് ഹുദവി താനൂർ ഉദ്​ഘാടനം ചെയ്തു. ഉമർ മുഖ്താർ ഹുദവി അധ്യക്ഷത വഹിച്ചു. ധന സമാഹരണത്തി​ൻെറ ഉദ്​ഘാടനം കെ.പി. നൗഷാദ് മുസ്​ലിയാരിൽനിന്ന് ഫണ്ട് സ്വീകരിച്ച് റിയാസ് ഹുദവി നിർവഹിച്ചു. ഖുബൈബ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. കെ.എസ് ഷൗക്കത്തലി മൗലവി,ടി.കെ.ശരീഫ് ഹാജി, എൻ.നാസർ ഹാജി, പി.സി.എം.ബഷീർ മൗലവി, പി.മൊയ്തു ഫൈസി, ടി.കെ.ജലീൽ ഫൈസി, സബാഹ്​, ഹബീബ് ഫൈസി എന്നിവർ സംസാരിച്ചു. സമാപന പ്രാർഥനക്ക്​ കെ.പി. നൗഷാദ് മുസ്​ലിയാർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.