ഭീഷണിപ്പെടുത്തി ഫോേട്ടായെടുത്ത് പ്രചരിപ്പിച്ചെന്ന്

തലശ്ശേരി: കോൺഗ്രസുകാരുടെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തി സി.പി.എം പ്രതിഷേധ പരിപാടി നടത്തിയതായി പരാതി. ഇല്ലത്തുതാഴ മണോളിക്കാവിന് സമീപത്തെ പുറക്കണ്ടി വീട്ടിലാണ് സി. ഗോപാല‍‍ൻെറ നേതൃത്വത്തിലെത്തിയ സി.പി.എമ്മുകാർ അനുവാദമില്ലാതെ വീട്ടിലെ പ്രായമായ സ്ത്രീയോടൊപ്പം അടുത്ത വീട്ടിലെ പ്രായമായ സ്ത്രീയെയും ഒന്നിച്ചുനിർത്തി സി.പി.എം പ്ലക്കാർഡ് പിടിപ്പിച്ച് ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പരാതിയുയർന്നത്. പെരിങ്കളം വാർഡ് പ്രസിഡൻറ് എ. പത്മനാഭ‍‍ൻെറ വീട്ടിലും അദ്ദേഹമില്ലാത്ത സമയത്തുചെന്ന് പ്രായമായ ഭാര്യയെക്കൊണ്ട് പ്ലക്കാർഡ് പിടിപ്പിച്ച് ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുണ്ടായി. പ്ലക്കാർഡ് പിടിച്ച് ഫോട്ടോയെടുത്ത് അയച്ചാൽ അടുത്ത മാസം മുതൽ 7500 രൂപ ധനസഹായമായി വീട്ടിൽ എത്തുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇത് ചെയ്​തതെന്നാണ് കോൺഗ്രസുകാരുടെ പരാതി. സംഭവത്തിൽ തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് ഇ. വിജയകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. പി.വി. രാധാകൃഷ്​ണൻ, പി.എൻ. പങ്കജാക്ഷൻ, കെ. ജിതേഷ്, കെ. രമേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.