വളപട്ടണം ഫൈബർ ഫോം സമരം ഒത്തുതീർന്നു

വളപട്ടണം: ജനുവരി 20ന് ആരംഭിച്ച ഫൈബർ ഫോം അനിശ്ചിതകാല പണിമുടക്ക് കോഴിക്കോട് റീജനൽ ജോയൻറ് ലേബർ കമീഷണർ സുരേഷ്കുമാറി​ൻെറ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഒത്തുതീർന്നു. മുഴുവൻ തൊഴിലാളികളെ ഒഴിവാക്കാനും തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റിയും പിരിഞ്ഞുപോകൽ ആനുകൂല്യമായി 25,000 രൂപ 2021 മാർച്ച് 31നും ഓണത്തിനുമുമ്പ് 7000 രൂപയും ഒക്ടോബർ 30നുമുമ്പ് ശമ്പള കുടിശ്ശിക നൽകാനും ധാരണയായി. ചർച്ചയിൽ ജില്ല ലേബർ ഓഫിസർ മനോജ്, മാനേജ്മൻെറിനുവേണ്ടി ഫിനാൻസ് മാനേജർ രാജു വർഗീസ്, സെയിൽസ് മാനേജർ മുരളീധരൻ, യുനിയൻ പ്രതിനിധികളായി കെ.പി. സഹദേവൻ, എം.കെ. രവീന്ദ്രൻ, എൽ.വി. മുഹമ്മദ്, കെ.എം. താജുദ്ദീൻ, കെ.വി. സുരേശൻ, ചിമ്മാണി പ്രദീപൻ, കെ.പി. സദാനന്ദൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.