നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന്​ ചെറുപുഴ പഞ്ചായത്ത്

ചെറുപുഴ: ടൗണിലെ നിയന്ത്രണങ്ങളോട് വ്യാപാരികളും നാട്ടുകാരും സഹകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി. ഓണാഘോഷം മുന്നില്‍ കണ്ടാണ്​ കണ്ടെയ്​ൻമൻെറ്​ സോണില്‍പോലും ഇളവനുവദിച്ച്​ കച്ചവടസ്ഥാപനങ്ങള്‍ തുറന്നുവെച്ച് ഹോംഡെലിവറി ചെയ്യാന്‍ കലക്ടര്‍ അനുവദിച്ചത്. എന്നാല്‍, വ്യാപാരസ്ഥാപനങ്ങളില്‍ ആളുകള്‍ എത്താത്ത സാഹചര്യത്തില്‍ കടകള്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ഇക്കാര്യത്തില്‍ പഞ്ചായത്ത് ഭരണസമിതിക്ക് കലക്ടറുടെ ഉത്തരവ് മറികടന്ന് തീരുമാനമെടുക്കാനാവില്ല. സ്വകാര്യ ഏജന്‍സിയെ വെച്ചും ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികളെ അനുവദിക്കുന്നുണ്ട്. കണ്ടെയ്​ൻമൻെറ് സോണിലുള്ളവര്‍ മറ്റു പ്രദേശങ്ങളിലേക്ക് യാത്രചെയ്ത് സാധനങ്ങള്‍ വാങ്ങാതെ, ഹോം ഡെലിവറി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന്​ പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇപ്പോള്‍ കോവിഡ് പോസിറ്റിവായ വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധനഫലം നെഗറ്റിവായാൽ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡൻറ്​ ജമീല കോളയത്ത് പറഞ്ഞു. വൈസ് പ്രസിഡൻറ്​ ഡെന്നി കാവാലം, എം.പി. ബാബുരാജ്, പഞ്ചായത്തംഗങ്ങളായ കെ.കെ. ജോയി, ലളിത ബാബു, മനോജ് വടക്കേല്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.