ഓണത്തിരക്ക്; മാഹിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം

മാഹി: ഓണാഘോഷം പ്രമാണിച്ച് തിങ്കളാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാഹി മേഖലയിലെ കച്ചവട സ്ഥാപനങ്ങൾക്കുള്ള പ്രവൃത്തിസമയം പുതുക്കി നിശ്ചയിച്ചു. ഓണത്തിരക്ക് കാരണം വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ആൾത്തിരക്കു കുറക്കാൻ വേണ്ടിയാണ് സമയമാറ്റം. മദ്യവില്‍പന കടകള്‍ പുതുച്ചേരി എക്സൈസ് വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സമയത്ത് തുറക്കേണ്ടതും വൈകീട്ട് ആറിന് അടക്കേണ്ടതുമാണ്. മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകൾക്കും രാവിലെ ആറുമുതല്‍ വൈകീട്ടുവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകൾക്ക് പാര്‍സല്‍ ഭക്ഷണം നല്‍കുന്നതിന് രാത്രി എട്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും സമയനിയന്ത്രണങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാമെന്നും റീജനൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.