ജില്ല ചെസ് ചാമ്പ്യൻഷിപ് വിജയികൾ

പയ്യന്നൂർ: ഞായറാഴ്ച നടന്ന കണ്ണൂർ ജില്ല ഓൺലൈൻ അണ്ടർ 14 വിഭാഗം ഓപൺ ചെസ് ചാമ്പ്യൻഷിപ്പിൽ ആറ് റൗണ്ടിൽ 5.5 പോയൻറ്​ നേടി ഗോഡ്​വിൻ മാത്യുവും (കണ്ണൂർ) വനിത വിഭാഗത്തിൽ നാലു പോയൻറ്​ നേടി നിവേദിത രവീന്ദ്രനും (തലശ്ശേരി) ഒന്നാം സ്​ഥാനം കരസ്ഥമാക്കി. കാർത്തിക് രാജ് (അഞ്ച്) പയ്യന്നൂർ, വേദ (3.5) പയ്യന്നൂർ യഥാക്രമം ഓപൺ ആൺ, പെൺ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ഈ താരങ്ങൾ സെപ്​റ്റംബർ രണ്ടിന് നടക്കുന്ന സംസ്ഥാന അണ്ടർ14 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.