മുഅല്ലിം ഡേ ദിനാചരണവും ആദരിക്കലും

ഇരിക്കൂർ: എസ്.കെ.ജെ.എം.സി.സി പെരുവളത്തുപറമ്പ് റേഞ്ച്തല മുഅല്ലിം ഡേ ദിനാചരണവും ഖത്മുൽ ഖുർആൻ, മജ്​ലിസുന്നൂർ, ആദരിക്കൽ, ദുആ മജ്​ലിസ്, ഉപഹാര സമർപ്പണം എന്നിവയും നടന്നു. ബ്ലാത്തൂർ തർബിയത്തുൽ ഉലൂം സെക്കൻഡറി മദ്​റസയിൽ നടന്ന ചടങ്ങ് ഇരിക്കൂർ മഹല്ല് സെക്രട്ടറി കെ.പി. അബ്​ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആദം നിസാമി അധ്യക്ഷത വഹിച്ചു. മനാസ് ഫൈസി ഇർഫാനി പ്രാർഥന നടത്തി. മദ്​റസാധ്യാപകർക്കുള്ള ഉപഹാര വിതരണം കെ.കെ. അബ്​ദുല്ല ഹാജി ബ്ലാത്തൂർ നിർവഹിച്ചു. കെ.കെ. കുഞ്ഞിമായൻ ആദരിക്കൽ നടത്തി. കെ. ഇസ്​മാഈൽ, കെ.കെ. മുഹമ്മദ് മൗലവി, കെ. ഇർഷാദ് മൗലവി എന്നിവർ സംസാരിച്ചു. മജ്​ലിസുന്നൂറിന് ഹുസൈൻ ബാഫഖി തങ്ങൾ നേതൃത്വം നൽകി. അഹമ്മദ്കുട്ടി ഫൈസി ഇർഫാനി സ്വാഗതവും പി.പി. റഫീഖ് മൗലവി നന്ദിയും പറഞ്ഞു. ചിത്രം: IKR_Muallim Dinacharanam പെരുവളത്തുപറമ്പ് റേഞ്ച് മുഅല്ലിം ഡേ ഉപഹാര വിതരണം കെ.കെ. അബ്​ദുല്ല ഹാജി ബ്ലാത്തൂർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.