സാങ്കേതിക മികവിൽ സ്കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പ്

സാങ്കേതിക മികവിൽ സ്കൂൾ പാർലമൻെറ്​ തെരഞ്ഞെടുപ്പ് ശ്രീകണ്ഠപുരം: പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നടത്തിയ സ്കൂൾ പാർലമൻെറ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ഒന്നു മുതൽ 12 വരെ ക്ലാസുകളിലുള്ള 1800ഓളം വിദ്യാർഥികൾ സ്വഭവനങ്ങളിലിരുന്ന് ഓൺലൈനായി വോട്ടു രേഖപ്പെടുത്തി. കോവിഡ് ഉയർത്തുന്ന ഭീഷണികൾക്കിടയിലും നോമിനേഷൻ സമർപ്പണം, സോഷ്യൽ മീഡിയയിലൂടെയുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം, തത്സമയ വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയ എല്ലാ പ്രക്രിയകളും സൈബർ സാധ്യതകളുപയോഗപ്പെടുത്തി മാതൃകപരമായി സംഘടിപ്പിച്ചത് വിദ്യാർഥികൾക്ക് വേറിട്ടൊരനുഭവമായി. ലോറൈൻ ജോസഫ് (സ്കൂൾ ലീഡർ), ജെസിൻ ജിസ്, ഐശ്വര്യ ജയപ്രകാശ് (ഡെപ്യൂട്ടി ലീഡർമാർ), രോഹിത് ആർ. ജീവൻ, കെ.വി. സെബ (ജൂനിയർ ലീഡർമാർ), അഖിൽ റോയ് മാത്യു, സിൽവി മാത്യു (സ്കൂൾ ക്യാപ്റ്റന്മാർ), അമൻ റോയ് (ജനറൽ സെക്രട്ടറി), പി. സുജയ (സ്​റ്റുഡൻറ് എഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. മനോജ് കുര്യാക്കോസ്, പി.പി. പ്രദ്യുമ്നൻ, വിൻസൻെറ് ഫിലിപ് എന്നിവർ സാങ്കേതിക ക്രമീകരണങ്ങൾ നിർവഹിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും പ്രിൻസിപ്പൽ ഡോ. റെജി സ്കറിയ, മാനേജർ ബിജു, പി.ടി.എ പ്രസിഡൻറ് മനു ജോസഫ് വാഴപ്പിള്ളി എന്നിവർ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.