യോഗ ക്ലാസ്

പയ്യന്നൂർ: സ്​റ്റേറ്റ് റിസോഴ്​സ് സൻെററി‍‍ൻെറയും യോഗ അസോസിയേഷൻ ഓഫ് കേരളയുടെയും ആഭിമുഖ്യത്തിൽ ഡിപ്ലോമ ഇൻ യോഗ ടീച്ചേഴ്​സ് ട്രെയിനിങ് കോഴ്​സിനും പയ്യന്നൂർ മാർഷൽ ആർട്​സ് യോഗ ഫിറ്റ്നസ് അക്കാദമി സംഘടിപ്പിക്കുന്ന യോഗ ക്ലാസിനും തുടക്കമായി. പയ്യന്നൂർ ചേംബർ ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പോർട്​സ് ആൻഡ്​ കൾചറൽ ​െഡവലപ്മൻെറ് അസോസിയേഷൻ പ്രസിഡൻറ് ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്​തു. നിലവിൽ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ യോഗ ക്ലാസ് നടക്കുന്നുണ്ട്. 2021ഒാടെ ടീച്ചർമാരുടെ ആദ്യ ബാച്ച് പുറത്തിറങ്ങും. മാർഷൽ അക്കാദമി ചെയർമാൻ വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. സന്തോഷ്, എസ്.ആർ.സി ജില്ല അക്കാദമിക് കോഓഡിനേറ്റർ കെ. പ്രേമരാജൻ, സി. ലക്ഷ്​മണൻ എന്നിവർ സംബന്ധിച്ചു. പടം: PYRYoga_2 ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.