പാനൂർ ടൗണിൽ ഇന്നു മുതൽ കടകൾ അടച്ചിടും

പാനൂർ ടൗണിൽ ഇന്നു മുതൽ കടകൾ അടച്ചിടും പാനൂർ: ടൗണിൽ ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടകൾ അടച്ചുപൂട്ടാൻ പൊലീസ് നിർദേശം. പാനൂർ ടൗൺ ഉൾപ്പെടുന്ന 40ാം വാർഡ് ജില്ല കലക്ടർ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. വാർഡിലെ ഒരാൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഇയാളുടെ സമ്പർക്ക ലിസ്​റ്റ്​ വിപുലമാണ്. ഓണവിപണി ലക്ഷ്യമിട്ട പാനൂരിലെ വ്യാപാരികൾക്ക് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം. കടകൾ അടച്ചിടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് നഗരസഭ നാലാം വാർഡ് കൗൺസിലറും പാനൂർ മുസ്​ലിം ലീഗ് ചെയർമാനുമായ വി. ഹാരിസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.