തളിപ്പറമ്പിൽ സ്ഥിതി സങ്കീർണം

തളിപ്പറമ്പിൽ സ്ഥിതി സങ്കീർണം ഇളവ് വേണമെന്ന്​ ആവശ്യം തളിപ്പറമ്പ്: കോവിഡ് സ്ഥിതി സങ്കീർണമായി തുടരുന്നതിനിടയിലും തളിപ്പറമ്പിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. എന്നാൽ, കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുമോ എന്നതുകൂടി പരിഗണിച്ച ശേഷം മാത്രമേ ജില്ല ഭരണകൂടം ഈ വിഷയത്തിൽ തീരുമാനമെടുക്കൂവെന്നാണ് അറിയുന്നത്. കടകളിൽ ഹോം ഡെലിവറിയെങ്കിലും അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഗസ്​റ്റ്​ ഏഴ് മുതലാണ് തളിപ്പറമ്പിൽ സമ്പൂർണ അടച്ചിടൽ നടപ്പാക്കിയത്. പിന്നീട് തളിപ്പറമ്പ് നഗരസഭ പരിധി മുഴുവൻ കണ്ടെയ്ൻമൻെറ്​ സോൺ ആക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ 59ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക ക്ലസ്​റ്ററും രൂപവത്​കരിച്ചു. വെള്ളിയാഴ്ച രണ്ടുപേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഓണം സീസൺകൂടി പരിഗണിച്ച് തളിപ്പറമ്പിലെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് വ്യാപാരികളടക്കം രംഗത്തുവന്നത്. രണ്ടു ദിവസത്തെ ഇടവേള കഴിഞ്ഞ് ശനിയാഴ്ച വീണ്ടും കൂട്ട പരിശോധന തുടങ്ങി. 120 പേരെയാണ് ശനിയാഴ്ച ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ രോഗം കണ്ടെത്തിയ 37 പേരിൽ 35 പേരും തളിപ്പറമ്പ് നഗരസഭയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.