തെരുവുനായ്​ ശല്യത്തിൽ പൊറുതിമുട്ടി ജനം

ഉരുവച്ചാൽ: ഉരുവച്ചാൽ, പഴശ്ശി മേഖലയിൽ തെരുവുനായ്​ ശല്യം രൂക്ഷം. ഇതുമൂലം കാൽനടക്കാരും പത്രവിതരണക്കാരുമടക്കം ദുരിതമനുഭവിക്കുകയാണ്​. കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ വിദ്യാർഥികളുൾപ്പെടെ തെരുവുനായ്​ക്കളുടെ ആക്രമണത്തിന്​ ഇരയായിരുന്നു. വാഹനങ്ങൾക്കുകുറുകെ നായ്​ക്കൾ കൂട്ടത്തോടെ എത്തുന്നത് വൻ അപകടമാണ് വരുത്തുന്നത്. ആളൊഴിഞ്ഞതും നിർമാണത്തിലിരിക്കുന്നതുമായ കെട്ടിട സമുച്ചയങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം. തെരുവുനായ്​ക്കൾ പെരുകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്​തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.