Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:58 PM GMT Updated On
date_range 2020-08-23T05:28:54+05:30തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടി ജനം
text_fieldsഉരുവച്ചാൽ: ഉരുവച്ചാൽ, പഴശ്ശി മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം. ഇതുമൂലം കാൽനടക്കാരും പത്രവിതരണക്കാരുമടക്കം ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ വിദ്യാർഥികളുൾപ്പെടെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിരുന്നു. വാഹനങ്ങൾക്കുകുറുകെ നായ്ക്കൾ കൂട്ടത്തോടെ എത്തുന്നത് വൻ അപകടമാണ് വരുത്തുന്നത്. ആളൊഴിഞ്ഞതും നിർമാണത്തിലിരിക്കുന്നതുമായ കെട്ടിട സമുച്ചയങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം. തെരുവുനായ്ക്കൾ പെരുകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായി.
Next Story