കർഷകർ വളം വാങ്ങി ബിൽ നൽകണം

മാഹി: കൃഷിവകുപ്പിൽ തെങ്ങിൻ വളങ്ങൾ, പണിയായുധങ്ങൾ എന്നിവക്ക് അപേക്ഷ നൽകിയ കർഷകർ പൊതുവിപണിയിൽനിന്ന് വാങ്ങിയ സാധനത്തി​ൻെറ ജി.എസ്.ടി ബില്ലും ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ആധാർ കാർഡ്‌ എന്നിവയുടെ പകർപ്പും സഹിതം കൃഷിവകുപ്പ് ഓഫിസിൽ ഒക്ടോബർ 31നുമുമ്പ്​ സമർപ്പിക്കണം. തെങ്ങു തുറന്നശേഷം അനുവദിച്ച വളങ്ങൾ തെങ്ങ് ഒന്നിന് കടലപ്പിണ്ണാക്ക് നാലുകിലോ, വേപ്പിൻ പിണ്ണാക്ക് മൂന്നുകിലോ, എല്ലുപൊടി രണ്ടുകിലോ, കുമ്മായം രണ്ടുകിലോ, ക​േമ്പാസ്​റ്റ്​ അഞ്ചുകിലോ വീതം വാങ്ങാം. ചെടിച്ചട്ടികൾ 10 എണ്ണവും കൃഷി പണിയായുധങ്ങൾ ഒാരോന്നു വീതവും വാങ്ങാൻ അനുമതിയുണ്ട്. ഫോൺ: 0490 2334525.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.