കൂത്തുപറമ്പ് പുതിയ ബസ്​സ്​റ്റാൻഡ്​ രൂപരേഖ അംഗീകരിച്ചു

കൂത്തുപറമ്പ് പുതിയ ബസ്​സ്​റ്റാൻഡ്​ രൂപരേഖ അംഗീകരിച്ചു കൂത്തുപറമ്പ്: നിർദിഷ്​ട കൂത്തുപറമ്പ് ബസ്​സ്​റ്റാൻഡി​ൻെറ രൂപരേഖക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 110 കോടിയോളം രൂപ ചെലവിലാണ് ആധുനിക രീതിയിലുള്ള ബസ്​​സ്​റ്റാൻഡ്​ നിർമിക്കുന്നത്. ചീഫ് ടൗൺ പ്ലാനറുടെ അംഗീകാരം ലഭിക്കുന്നതോടെ പ്രാരംഭ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ എം. സുകുമാരൻ അറിയിച്ചു. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിന് സമീപം നഗരസഭ വിലക്കെടുത്ത 10.6 സ്ഥലത്താണ് ആധുനിക രീതിയിലുള്ള സ്​റ്റാൻഡ്​ നിർമിക്കുന്നത്. നാലു നിലകളിലായുള്ള എട്ടു​ കെട്ടിടങ്ങളാണ് ബസ്​ സ്​റ്റാൻഡിനോടനുബന്ധിച്ച് നിർമിക്കുക. വിശാലമായ ബസ്​, പാർക്കിങ് ഏരിയ, ഷോപ്പിങ് കോംപ്ലക്സുകൾ, കോൺഫറൻസ് ഹാൾ, മിനി പാർക്ക്, സ്വിമ്മിങ് പൂൾ ഉൾപ്പെടെയുള്ളവയാണ് പുതിയ കെട്ടിടത്തിലുണ്ടാവുക. 14 വർഷം മുമ്പ്​ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും സ്ഥല ഉടമകളിലൊരാൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് തുടർപ്രവർത്തനം നീണ്ടുപോവുകയായിരുന്നു. ഇതിനിടയിൽ രണ്ടു വർഷം മുമ്പ്​ സ്​റ്റാൻഡി​ൻെറ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായുള്ള ജിറ്റ് പാക് ആണ് രൂപരേഖ തയാറാക്കിയത്. കൗൺസിൽ യോഗം പ്ലാൻ അംഗീകരിച്ച് ജില്ല ടൗൺ പ്ലാനറുടെയും ചീഫ് ടൗൺ പ്ലാനറുടെയും അംഗീകാരത്തിനായി സമർപ്പിച്ചിരിക്കയാണ്. ചീഫ് ടൗൺ പ്ലാനറുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് മണ്ണുപരിശോധന ഉൾപ്പെടെയുള്ള നടപടി ആരംഭിക്കും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ തന്നെ പ്രധാന ബസ്​സ്​റ്റാൻഡ്​ കോംപ്ലക്സുകളിലൊന്നായി കൂത്തുപറമ്പ് സ്​റ്റാൻഡ്​​​ മാറും. നഗരസഭ ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി, മുനിസിപ്പൽ എൻജിനീയർ കെ. വിനോദ്, കൗൺസിലർമാരായ കെ.വി. രജീഷ്, കെ. അജിത, മുഹമ്മദ് റാഫി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.