അനധികൃത ക്വാറൻറീൻ കേന്ദ്രം; മൂന്നു പേർക്കെതിരെ കേസ്

പാനൂർ: കടവത്തൂർ ടൗണിൽ അനധികൃതമായി ക്വാറൻറീൻ കേന്ദ്രമൊരുക്കിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. കടവത്തൂരിലെ നാറോൾ മുഹമ്മദ് (29), കെട്ടിട ഉടമ ചെറുമക്കണ്ടി പി.കെ. ലത്തീഫ് (54), ഇല്ലത്ത് കണ്ടി ഖലീൽ (40) എന്നിവർക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. ന്യൂമാഹിയിൽ നിന്നുള്ള നാലു പേരെയാണ് കടവത്തൂർ ടൗണിലുള്ള കെട്ടിടത്തിൽ അനധികൃതമായി താമസിപ്പിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കടവത്തൂർ ടൗൺ പൂർണമായും അടച്ചിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.