കോവിഡ് കാരണം ആരുടെയും ഓണം നഷ്​ടമാകരുത് –മുഖ്യമന്ത്രി

സ​െപ്ലെകോ ഓണം ഫെയര്‍ സംസ്ഥാനതല ഉദ്​ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു കണ്ണൂർ: കോവിഡ് കാരണം ആര്‍ക്കും ഇത്തവണ ഓണം നഷ്​ടമാകരുതെന്നും അതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ ഓണം ഫെയറി‍ൻെറ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 88 ലക്ഷത്തോളം വീടുകളില്‍ ഓണക്കിറ്റുകള്‍ എത്തിക്കുന്നത് ഈ ലക്ഷ്യത്തി‍ൻെറ ഭാഗമായാണ്. എന്നാല്‍, ആഘോഷത്തി‍ൻെറ പൊലിമ വീടുകളില്‍ മാത്രമൊതുക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ജില്ല അടിസ്ഥാനത്തിലും താലൂക്ക്​ അടിസ്ഥാനത്തിലും നടത്തുന്ന ഓണം മാര്‍ക്കറ്റുകള്‍ക്കുപുറമെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ 60 ഓളം ഓണം വിപണികളും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. ഓണം ഫെയർ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് നിര്‍വഹിച്ചു. സപ്ലൈകോ ഉൽപന്നങ്ങളും ഹോര്‍ട്ടി കോര്‍പി‍ൻെറ പച്ചക്കറികളും സ്​റ്റേഷനറി ഉൽപന്നങ്ങളുമാണ് ഫെയറിലുള്ളത്. ഒരുസമയം 10 പേരെ മാത്രമാണ് ഫെയറിലേക്ക് കടത്തിവിടുക. ടോക്കണ്‍ അടിസ്ഥാനത്തിലായിരിക്കും ഇത്. ഫെയര്‍ 30ന് സമാപിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈന്‍ വഴിയും കോര്‍പറേഷന്‍ ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ ലിഷ ദീപക്, സപ്ലൈകോ ജില്ലതല ഡിപ്പോ മാനേജര്‍ കെ. രാജീവ് തുടങ്ങിയവര്‍ നേരിട്ടും പങ്കെടുത്തു. പടം.. സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.