Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTകോവിഡ് കാരണം ആരുടെയും ഓണം നഷ്ടമാകരുത് –മുഖ്യമന്ത്രി
text_fieldsbookmark_border
സെപ്ലെകോ ഓണം ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു കണ്ണൂർ: കോവിഡ് കാരണം ആര്‍ക്കും ഇത്തവണ ഓണം നഷ്ടമാകരുതെന്നും അതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ ഓണം ഫെയറിൻെറ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 88 ലക്ഷത്തോളം വീടുകളില്‍ ഓണക്കിറ്റുകള്‍ എത്തിക്കുന്നത് ഈ ലക്ഷ്യത്തിൻെറ ഭാഗമായാണ്. എന്നാല്‍, ആഘോഷത്തിൻെറ പൊലിമ വീടുകളില്‍ മാത്രമൊതുക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ജില്ല അടിസ്ഥാനത്തിലും താലൂക്ക് അടിസ്ഥാനത്തിലും നടത്തുന്ന ഓണം മാര്‍ക്കറ്റുകള്‍ക്കുപുറമെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ 60 ഓളം ഓണം വിപണികളും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. ഓണം ഫെയർ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിര്‍വഹിച്ചു. സപ്ലൈകോ ഉൽപന്നങ്ങളും ഹോര്‍ട്ടി കോര്‍പിൻെറ പച്ചക്കറികളും സ്റ്റേഷനറി ഉൽപന്നങ്ങളുമാണ് ഫെയറിലുള്ളത്. ഒരുസമയം 10 പേരെ മാത്രമാണ് ഫെയറിലേക്ക് കടത്തിവിടുക. ടോക്കണ്‍ അടിസ്ഥാനത്തിലായിരിക്കും ഇത്. ഫെയര്‍ 30ന് സമാപിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈന്‍ വഴിയും കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ ലിഷ ദീപക്, സപ്ലൈകോ ജില്ലതല ഡിപ്പോ മാനേജര്‍ കെ. രാജീവ് തുടങ്ങിയവര്‍ നേരിട്ടും പങ്കെടുത്തു. പടം.. സന്ദീപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story