മൈക്രോ കണ്ടെയ്​ൻമെൻറ്​ സോണ്‍ നടപ്പാക്കണം -വ്യാപാരി വ്യവസായി സമിതി

മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണ്‍ നടപ്പാക്കണം -വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍: കോവിഡ് മൂലം തീരാദുരിതത്തിലായ വ്യാപാര മേഖലയിലെ തകര്‍ച്ച ഒഴിവാക്കി വ്യാപാരി സമൂഹത്തെ സഹായിക്കാന്‍ പ്രായോഗിക നടപടി വേണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടുന്നതോടെ നിത്യവരുമാനം പോലുമില്ലാതെ വ്യാപാരികളും തൊഴിലാളികളും പട്ടിണിയിലാണ്. അനുബന്ധമായുള്ള ആയിരക്കണക്കിനാളുകളും സമാന സ്ഥിതിയില്‍ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതുപോലെ സമ്പര്‍ക്ക ഏരിയയില്‍ 100 മീറ്റര്‍ മൈ​േക്രാ കണ്ടെയ്‌ൻമൻെറ്​ സോണുകളാക്കി, ഓണം പോലെ കൂടുതല്‍ ഉപഭോക്താക്കള്‍ വരുന്ന സമയങ്ങളില്‍ ആള്‍തിരക്ക് ഒഴിവാക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം നീട്ടി തിരക്കും ആൾക്കൂട്ടവും ഒഴിവാക്കി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടുതല്‍ സമയം വ്യാപാര കേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ തിരക്ക് കുറക്കാന്‍ സാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. രോഗവ്യാപനം തടയാൻ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടല്‍ മാത്രമാണ് പ്രതിവിധിയെന്നുള്ള മാനദണ്ഡം മാറ്റണം. പൊടുന്നനെയുള്ള അടച്ചുപൂട്ടല്‍ മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്​ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാവുന്നത്.​ ​പ്രശ്​നപരിഹാരത്തിന്​ പ്രായോഗിക തീരുമാനം ഉണ്ടാവണമെന്നും യോഗം അഭ്യർഥിച്ചു. ജില്ല പ്രസിഡൻറ്​് വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എം. സുഗുണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാക്കോ മുല്ലപ്പള്ളി, എം.എ. ഹമീദ് ഹാജി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.