ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ

ഇരിക്കൂർ: ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് ദി നെസ്​റ്റ് എജുക്കേഷൻ ആൻഡ്​ ചാരിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തൊഴിൽദാന പദ്ധതിയിലേക്ക് കാഴ്​ച പരിമിതി, ശാരീരിക വൈകല്യം എന്നിവ ഉളളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 50 നും ഇടയിൽ. ഫോൺ: 9744899409, 9446857774. ജലജീവൻ മിഷൻ പദ്ധതി: അപേക്ഷ വിതരണം തുടങ്ങി ഇരിക്കൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സംയുക്തമായി ഗ്രാമപഞ്ചായത്തി‍‍ൻെറയും ഗുണഭോക്​തൃ സമിതികളുടെയും പങ്കാളിത്തത്തോടെ എല്ലാ വീട്ടിലും കുടിവെള്ളം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഫലപ്രദമായി നടപ്പാക്കാൻ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ജലനിധി സ്​കീം ലെവൽ എക്​സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിൽ 2020 ഗുണഭോക്താക്കളാണ് ജലനിധി പദ്ധതിയിൽ കുടിവെള്ളം ഉപയോഗിക്കുന്നത്. പുതിയ പദ്ധതിയിൽ 700 കുടുംബങ്ങൾക്കുകൂടി കുടിവെള്ളം നൽകി 100 ശതമാനം പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമ പഞ്ചായത്തും ജലനിധി കമ്മിറ്റിയും. ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും ന്യായമായ നിരക്കിൽ ശുദ്ധമായ കുടിവെള്ളം പ്രവർത്തനക്ഷമമായ ടാപ്പിലൂടെ നൽകി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ സ്ഥിരമായി വരൾച്ച ബാധിക്കുന്ന പ്രദേശങ്ങൾ, ജല ഗുണനിലവാര പ്രശ്​നങ്ങൾ നേരിടുന്ന പ്രദേശങ്ങൾ എന്നിവക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുക. ലോക്​ഡൗൺ കാലമായതിനാൽ ഗുണഭോക്താക്കളിൽ അപേക്ഷ എത്തിച്ചു നൽകി പൂരിപ്പിച്ചു വാങ്ങുകയാണ് ചെയ്യുന്നത്. വാർഡ് മെംബർമാർ, വാർഡ് തലത്തിലുള്ള എസ്.എൽ.ഇ.സി മെംബർമാർ എന്നിവർ മുഖേന അപേക്ഷ ഫോറം ലഭ്യമാക്കും. ആഗസ്​റ്റ് 22, 23 തീയതികളിൽ ഫോറം ലഭ്യമാക്കി 24, 25 തീയതികളിൽ പൂരിപ്പിച്ചുവാങ്ങും. എസ്.എൽ.ഇ.സി യോഗത്തിൽ പ്രസിഡൻറ്​ അബ്​ദുസ്സലാം ഇരിക്കൂർ അധ്യക്ഷത വഹിച്ചു. കെ.പി. മാമു, യു.പി. അബ്​ദുറഹ്മാൻ, കെ.പി. മൊയ്​തീൻ കുഞ്ഞി മാസ്​റ്റർ, വി.സി. ജുനൈർ, കെ.ആർ. ശബീർ എന്നിവർ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.