തലശ്ശേരിയിൽ പൊലീസ് നിയന്ത്രണം

തലശ്ശേരി: കോവിഡ് സമ്പർക്കത്തെ തുടർന്നുള്ള കേസുകൾ റിപ്പോർട്ട് ചെയ്ത തലശ്ശേരി നഗരസഭയിലെ ചില വാർഡുകളിലും സമീപ പഞ്ചായത്തുകളായ ധർമടം, എരഞ്ഞോളി എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ എ.വി.കെ നായർ റോഡിലെയും ജൂബിലി റോഡിലെയും സ്ഥാപനങ്ങൾ വ്യാഴാഴ്ച പൊലീസ് ഇടപെട്ട് അടപ്പിച്ചു. നഗരസഭ മാരിയമ്മ വാർഡിലുൾപ്പെട്ടതാണ് ഇൗ റോഡുകൾ. ഇവിടെയുള്ള ചില വീട്ടുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലീസ് നിയന്ത്രണമേർപ്പെടുത്തിയത്. കോവിഡ് സമ്പർക്കപ്പട്ടികയിലുള്ളവർ ഇടപഴകിയെന്ന റിപ്പോർട്ടുള്ളതിനാൽ പഴയ ബസ് സ്​റ്റാൻഡിലെ ചില മൊബൈൽ ഷോറൂമുകളും നാരങ്ങാപ്പുറത്തുള്ള ഏതാനും കടകളും പൊലീസ് അടപ്പിച്ചു. എരഞ്ഞോളി പഞ്ചായത്തിലെ ചില പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. എരഞ്ഞോളിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ചോനാടം, ചുങ്കം, പൊന്ന്യം മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെയുള്ള കടകളും പൊലീസ് അടപ്പിച്ചു. ധർമടം പഞ്ചായത്തിലെ അണ്ടലൂർ ഭാഗങ്ങൾ ഉൾപ്പെടുന്ന അഞ്ചാം വാർഡിൽ താമസിച്ചിരുന്ന കണ്ണൂർ എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ അണ്ടലൂർ, കാറാടി പ്രദേശങ്ങളിൽ കഴിഞ്ഞദിവസം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്നുമുതൽ ഇദ്ദേഹത്തി‍ൻെറ വീട്ടുകാരും നിരീക്ഷണത്തിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് പൊലീസുകാരന് കോവിഡ് പിടിപെട്ടതെന്നാണ് സൂചന. എന്നാൽ, കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫലം െനഗറ്റിവായി. ഇദ്ദേഹത്തി‍ൻെറ സമ്പർക്കപ്പട്ടികയിലുണ്ടായ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും കോവിഡില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അഞ്ചാം വാർഡ് ഏതാണ്ട് കോവിഡ് മുക്തമായി വരുന്നതിനിടയിലാണ് തൊട്ടടുത്ത നാലാം വാർഡിലെ ഒരു ബേക്കറിക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ ചാലയിലടക്കം ബന്ധപ്പെട്ടിരുന്ന ബേക്കറിക്കാരന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.