നടുവിൽ പി.എച്ച്.സി പ്രവർത്തനം നിലച്ചു

നടുവിൽ: രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടുവിൽ പി.എച്ച്.സി മെഡിക്കൽ ഓഫിസർ സമ്പർക്ക വിലക്കിൽ പ്രവേശിച്ചു. ആഗസ്​റ്റ്​ 12ന് ഡോക്ടറുടെ വീട്ടിൽ പരിശോധിച്ച രോഗിക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ ഓഫിസർ ഡോക്ടർ ക്വാറൻറീനിൽ പ്രവേശിച്ചത്. തുടർന്ന് പി.എച്ച്​.സിയുടെ പ്രവർത്തനം നിർത്തി. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ മൂന്നു ഡോക്ടർമാരാണുള്ളത്. ഇതിൽ വനിത ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിക്കുകയും, ഈ മുറി ഉപയോഗിച്ച് പരിശോധന നടത്തിയിരുന്ന രണ്ടാമത്തെ ഡോക്ടർ 17 മുതൽ ക്വാറൻറീനിലുമായിരുന്നു. മെഡിക്കൽ ഓഫിസർ മാത്രമാണ്​ ആശുപത്രിയിൽ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.