ജനകീയ ഹോട്ടൽ തുറന്നു

കേളകം: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ കേളകം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. ഉച്ചയൂണിന് 20രൂപ നിരക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ഹോട്ടൽ ഉദ്ഘാടനം ചെയ്​തു. സി.ഡി.എസ് ചെയർപേഴ്​സൻ തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷത വഹിച്ചു. ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത് മുഖ്യാതിഥിയായി. എം.സി. ജോഷ്വ, രാജൻ അടുക്കോലിൽ, തങ്കമ്മ സ്​കറിയ, ജാൻസി തോമസ്, ലിസി ജോസഫ്, ശാന്ത രാമചന്ദ്രൻ, ലിജോ ജോസ്, മിനി ഏലിയാസ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.