കോവിഡ് സമ്പർക്കം: കേളകം, തുണ്ടിയിൽ ഗ്രാമീണ ബാങ്കുകൾ അടച്ചു

കേളകം: കോവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ബാങ്ക് ജീവനക്കാർ ഉൾപ്പെട്ടതിനെ തുടർന്ന് കേളകം, തുണ്ടിയിൽ ഗ്രാമീൺ ബാങ്കുകൾ അടച്ചു. മുഴുവൻ ജീവനക്കാരും ക്വാറൻറീനിൽ പോയതിനെ തുടർന്ന് കേരള ഗ്രാമീൺ ബാങ്ക്​ കേളകം ശാഖ ഇനി അടുത്ത ചൊവ്വാഴ്​ച മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. തുണ്ടിയിൽ ഗ്രാമീൺ ബാങ്ക് ശാഖയിലെ കാഷ്യറും ഇദ്ദേഹവുമായി സമ്പർക്കത്തിലായ ശാഖയിലെ മറ്റു ജീവനക്കാരും ക്വാറൻറീനിലായതിനാൽ ശാഖ 24 വരെ അടച്ചിടും. നിരീക്ഷണത്തിൽ കഴിയുന്ന ഇവരിലാർക്കും രോഗം സ്ഥിരീകരിക്കാത്ത പക്ഷം 25 മുതൽ ശാഖ തുറന്നു പ്രവർത്തിക്കുമെന്നും മാനേജർ ടി.യു. ജോർജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.