നടുവിൽ സമ്പൂർണ അടച്ചിടലിലേക്ക്​

നടുവിൽ: നടുവിൽ മേഖലക്ക് സമ്പൂർണ ലോക് വീഴുന്നു. 17ാം വാർഡും മണ്ഡളം ടൗണുംകൂടി അടച്ചിടും. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച പി.എച്ച്.സി ഡോക്ടറുടെ സമ്പർക്ക പട്ടികയിലുള്ള 130ഓളം പേരെ സമ്പർക്കവിലക്കിൽ പ്രവേശിപ്പിച്ചു. നിലവിൽ 16, 18 വാർഡുകൾ ക​െണ്ടയ്‌ൻമൻെറ്​ സോണാണ്​.​ 17ാം വാർഡിലെ നടുവിൽ പടിഞ്ഞാറ് ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിടാൻ പഞ്ചായത്ത്തല ജാഗ്രത സമിതി തീരുമാനിച്ചു. ഹോം ഡെലിവറി മാത്രമേ ഇവിടെനിന്ന്​ അനുവദിക്കൂ. മണ്ഡളം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ ഞായറാഴ്ച വരെ അടച്ചിടാനും തീരുമനിച്ചു. നടുവിൽ പി.എച്ച്.സി ഡോക്ടറുടെ സമ്പർക്ക പട്ടികയിലുള്ള കോവിഡ് പരിശോധന നടത്തേണ്ടവർക്ക്​ ഇതിനുള്ള സൗകര്യം പി.എച്ച്.സിയിൽ തന്നെ ഒരുക്കും. നിലവിൽ 232 പേരുടെ സമ്പർക്ക പട്ടികയാണ് തയാറാക്കിയത്. ഇതിൽ 130ഓളം പേരെയാണ് ബുധനാഴ്ച വരെ സമ്പർക്കവിലക്കിൽ ആക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.