മാസ്​ക് ധരിച്ചില്ല; പഞ്ചായത്ത് പ്രസിഡൻറിനെതിരെ കേസ്

വളപട്ടണം: മാസ്​ക് ധരിക്കാതെ പൊതുവേദികളിലെത്തിയ വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. ലളിത ദേവിക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർഥിനിയെ അനുമോദിച്ച ചടങ്ങിലും കോവിഡ് ഫസ്​റ്റ്​ ലൈൻ സൻെററിലേക്ക് അവശ്യ സാധനങ്ങൾ കൈമാറിയ ചടങ്ങിലുമാണ് ലളിത ദേവി മാസ്​ക് ധരിക്കാതെ എത്തിയത്. കേസെടുത്ത് 200 രൂപ പിഴ ഈടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.