വീടിനുനേരെ ആക്രമണം

പാനൂർ: പൊയിലൂരിൽ കോൺഗ്രസ്​ പ്രവർത്തക​ൻെറ . സെൻട്രൽ പൊയിലൂർ മഠം ജങ്​ഷനിലെ കെ.പി. പവിത്ര​ൻെറ വീടിനുനേരെ വ്യാഴാഴ്​ച പുലർച്ച ഒരു മണിക്കാണ്​ അക്രമം. കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നു. ശബ്​ദം കേട്ട് ആളുകൾ വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ രാഷ്​ട്രീയ വിദ്വേഷമാണെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.