പൊലീസുകാർക്ക്​ സുരക്ഷ ഉപകരണങ്ങൾ നൽകി

പഴയങ്ങാടി: പൊലീസ് സ്​റ്റേഷനിലെ ജീവനക്കാർക്ക് കോവിഡ് സുരക്ഷ ഉപകരണങ്ങൾ നൽകി. ഗ്ലൗസ്, മാസ്ക് എന്നിവ ടി.വി. രാജേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് അനുവദിച്ചത്. 1500 മാസ്ക്, 1000 ഗ്ലാസ് എന്നിവയാണ് നൽകിയത്. മണ്ഡലത്തിലെ പരിയാരം, പഴയങ്ങാടി, കണ്ണപുരം സ്​റ്റേഷനുകൾക്കാണ് സുരക്ഷ ഉപകരണം അനുവദിച്ചത് പഴയങ്ങാടി പൊലീസ് സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സി.ഐ എം. രാജേഷ് ഏറ്റുവാങ്ങി. പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി. അനീഷ് ബാബു, എസ്.ഐ ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.