സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികളെ പ്രവേശിപ്പിക്കില്ല കണ്ണൂർ: സർവകലാശാലയുടെ താവക്കര ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശം കണ്ടെയ്ൻമൻെറ് സോണിലായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സന്ദർശകരെ അനുവദിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം കണ്ണൂർ: ഹാൾടിക്കറ്റിൽ അൽ മക്കർ അറബിക് കോളജ്, മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളജ്, കെ.എം.എം. ഗവ. വിമൻസ് കോളജ് എന്നീ പരീക്ഷ കേന്ദ്രങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാം വർഷ അഫ്ദലുൽ ഉലമ പ്രലിമിനറി പരീക്ഷാർഥികൾ യഥാക്രമം കേയീ സാഹിബ് ട്രെയിനിങ് കോളജ്, ഇരിട്ടി എം.ജി കോളജ്, താവക്കര കണ്ണൂർ സർവകലാശാല ആസ്ഥാനം എന്നീ കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകണം. തിരിച്ചറിയൽ രേഖ ഹാജരാക്കണം കണ്ണൂർ: ആഗസ്റ്റ് 20ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷാർഥികൾ ഹാൾ ടിക്കറ്റ് ഗസറ്റഡ് ഓഫിസറെ കൊണ്ട് അറ്റസ്റ്റ് ചെയ്യുന്നതിനു പകരം ഫോട്ടോ പതിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഫോട്ടോയും മേൽവിലാസവുമടങ്ങിയ തിരിച്ചറിയൽ രേഖയുടെ അസ്സൽ (പാൻ കാർഡ്/ വോട്ടേഴ്സ് ഐ.ഡി/ആധാർ കാർഡ്/പാസ്പോർട്ട്) നിർബന്ധമായും ഹാജരാക്കണം. പരീക്ഷ വിജ്ഞാപനം കണ്ണൂർ: 2009-2013 അഡ്മിഷൻ സിലബസ് ബിരുദ (സി.സി.എസ്.എസ്.) വിദ്യാർഥികളുടെ എല്ലാ സെമസ്റ്ററുകളുടെയും അവസാന മേഴ്സി ചാൻസ് സപ്ലിമൻെററി പരീക്ഷ വിജ്ഞാപനം ചെയ്തു. വിശദമായ പരീക്ഷവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ. അപേക്ഷ ക്ഷണിച്ചു ചെർക്കള മാർത്തോമ കോളജ് ഫോർ ദി ഹിയറിങ് ഇംപേയഡ്, മാനന്തവാടി, പി.കെ.കെ.എം. കോളജ് ഓഫ് അപ്ലയ്ഡ് സയൻസ് എന്നിവടങ്ങളിൽ ബിരുദ/ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ ഒമ്പതുവരെ അതാത് കോളജുകളിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 04994 -282858, 282382, 284612 (www.marthoma.ac.in). 04935-245484, 8547005060(casmananthavady.ihrd@gmail.com).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.